ആലുവ: ആലുവ മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആലുവ തുരുത്ത് വിത്തുത്പാദന കേന്ദ്രത്തിന് കീഴിലുള്ള എക്കോ ഷോപ്പ് കൃഷി മന്ത്രി പി. പ്രസാദ് സന്ദർശിച്ചു. സൂപ്രണ്ട് ലിസിമോൾ ജെ. വട്ടക്കൂട്ട് മന്ത്രിയെ തിരുവോണം ട്രേ നൽകി സ്വീകരിച്ചു.
ഓണസദ്യയ്ക്കും പൂക്കളത്തിനും ആവശ്യമായ പച്ചക്കറികളുടെയും പൂച്ചെടികളുടെയും 100 തൈകൾ അടങ്ങിയ തിരുവോണം ട്രേയാണ് മന്ത്രിക്ക് നൽകിയത്. രണ്ട് വർഷമായി ആലുവ മേട്രോ സ്റ്റേഷന്റെ ഒന്നാം നിലയിൽ ഫാമിന്റെ ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നുണ്ട്. സർക്കാർ പ്രവർത്തി ദിനങ്ങളിൽ 12 മണി മുതൽ 6 മണി വരെയാണ് പ്രവർത്തന സമയം. ഫാമിൽ ലഭ്യമായ എല്ലാ ഉത്പന്നങ്ങളും പൊതുജനങ്ങൾക്ക് ലഭിക്കും.