വൈപ്പിൻ: എളങ്കുന്നപ്പുഴ പെരുമാൾപടി തോട്ടുങ്കൽ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 9ന് നമസ്‌കാര മണ്ഡപ സമർപ്പണം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവഹിക്കും. പ്രഥമ കർമശ്രേഷ്ഠ പുരസ്‌കാരം എ.എൻ. രാധാകൃഷ്ണന് ഗവർണർ സമ്മാനിക്കും. സമ്മേളനത്തിൽ ചലച്ചിത്ര താരങ്ങളായ ബാല, സായികുമാർ, ബിന്ദുപണിക്കർ തുടങ്ങിയവർ പങ്കെടുക്കും. എളങ്കുന്നപ്പുഴ,ഞാറക്കൽ പഞ്ചായത്തുകളിൽ എസ്.എസ്.എൽ.സി. എല്ലാവിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡ് നൽകും. നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ, സൈൻ എന്നിവയുടെ നേതൃത്വത്തിൽ 100 വിദ്യാർഥികൾക്ക് 50 ശതമാനം സബ്‌സിഡി നിരക്കിൽ ലാപ് ടോപുകൾ വിതരണം ചെയ്യും.