കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ പുറത്തുനിന്നുള്ള വൈദികനെ വൈസ് ചാൻസലർ പദവിയിൽ നിയമിച്ചു. ഏകീകൃത കുർബാന അർപ്പിക്കാൻ തയ്യാറാകാത്ത വൈദികർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നിയമനമെന്നാണ് സൂചന. അംഗീകരിക്കില്ലെന്ന് ഒരുവിഭാഗം വിശ്വാസികൾ പ്രഖ്യാപിച്ചു.

ഫാ. തോമസ് മേൽവെട്ടമാണ് വൈസ് ചാൻസലർ. സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിലായിരിക്കും അദ്ദേഹത്തിന്റെ ഓഫീസ് പ്രവർത്തിക്കുക.

പുറത്തുനിന്നുള്ള വൈദികനെ വൈസ് ചാൻസലർ പദവിയിൽ ഏകപക്ഷീയമായി നിയമിച്ചത് അംഗീകരിക്കില്ലെന്ന് അൽമായ മുന്നേറ്റം അറിയിച്ചു. നിയമനം പിൻവലിച്ചില്ലെങ്കിൽ അതിരൂപതയിൽ ഒരു പരിപാടിയിലും പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് കൺവീനർ ഷൈജു ആന്റണിയും വക്താവ് റിജു കാഞ്ഞൂക്കാരനും പറഞ്ഞു.