കൊച്ചി: കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ.സി.എ.ആർ സിഫ്റ്റ് കേന്ദ്രസർക്കാരിന്റെ പട്ടികജാതി വിഭാഗങ്ങൾക്കായുള്ള (എസ്.സി.എസ്.പി) ഉൾനാടൻ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ആതിഥേയത്വത്തിൽ മത്സ്യ ശുചിത്വം ഉറപ്പാക്കുന്നതിനുവേണ്ടിയും തെർമോക്കോൾ ബോക്‌സിന്റെ അമിത ഉപയോഗം കുറക്കുന്നതിനുമായി ഐസ് ബോക്‌സുകളുടെ വിതരണ പദ്ധതി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു.