മരട്: അതിശക്തമായ മഴ തുടരുന്നതിനാൽ ഇന്നലെ രാത്രി മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന കുണ്ടന്നൂർ - തേവര പാലം അടച്ച് കൊണ്ടുള്ള ടാറിംഗ് അറ്റകുറ്റപ്പണികൾ താത്കാലികമായി മാറ്റിവച്ചു. വരുന്ന ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമായാൽ അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് നാഷണൽ ഹൈവേ വിഭാഗം അറിയിച്ചു.