metro

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണം കൂടിയതോടെ സർവീസുകളുടെ എണ്ണവും വർദ്ധിക്കുന്നു. 15 മുതലാണ് സമയനീട്ടിക്കൊണ്ടുള്ള സർവീസുകൾ ആരംഭിക്കുകയെന്ന് കൊച്ചി മെട്രോ അധികൃതർ പറഞ്ഞുഒരു ദിവസം 12 ട്രിപ്പുകളാണ് കൂടുതലായി സജ്ജീകരിക്കുക. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കുക, ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യം.

 പ്രതിദിനം ഒരു ലക്ഷത്തിലധികം യാത്രക്കാർ

കഴിഞ്ഞ പത്ത് ദിവസമായി പ്രതിദിനം ഒരു ലക്ഷത്തിലധികം യാത്രക്കാരുണ്ട്.
ഈ വർഷം ഇതിനോടകം കൊച്ചി മെട്രോയിൽ 1,64,27,568 പേരാണ് യാത്ര ചെയ്തു. നിലവിൽ, രാവിലെ എട്ട് മുതൽ 10രെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ രണ്ട് ട്രെയിനുകൾ തമ്മിലുള്ള ഇടവേള ഏഴ് മിനിറ്റും 45 സെക്കൻഡുമാണ്. പുതിയ ഷെഡ്യൂൾ വരുന്നതോടെ ഏഴ് മിനിറ്റായി ചുരുങ്ങും.

യാത്രക്കാർ

2024 ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ 1,64,27,568 പേർ

ജൂലായ് ഒന്ന് മുതൽ 11 വരെ - 11,99,354 പേർ

വിജയ രഹസ്യം...

വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്‌കീമുകൾ, ഓഫറുകൾ

സെൽഫ് ടിക്കറ്റിംഗ് മഷീനുകൾ

സോഷ്യൽ മീഡിയ ക്യാമ്പെയിനുകൾ

ടിക്കറ്റിതര വരുമാനം ആർജിക്കാനുള്ള വിവിധ പരിപാടികൾ

തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതും കൊച്ചി മെട്രോ രണ്ടാം ഘട്ടം പ്രവർത്തനമാരംഭിക്കുന്നതും ഫെയർ ബോക്‌സ്, നോൺ ഫെയർ ബോക്‌സ് റവന്യൂവിൽ കാര്യമായ വർദ്ധനവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കെ.എം.ആർ.എൽ.