lineesh-posco-case-

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ച കേസിൽ ചെറായി കരുത്തല കളപ്പുരയ്ക്കൽ വീട്ടിൽ ലീനീഷ് (39)ന് ആറ് വർഷം തടവും 15,000 രൂപ പിഴയും പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നൽകണം. പിഴയടച്ചില്ലെങ്കിൽ ഒമ്പത് മാസം അധികതടവ് അനുഭവിക്കണം. 2022 സെപ്തംബർ രണ്ടിനായിരുന്നു സംഭവം. മുനമ്പം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന വി.കെ. ശശികുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ പ്രവിത ഗിരീഷ്‌കുമാർ ഹാജരായി.