kmcc
കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ 28-ാമത് വാർഷിക പൊതുയോഗം കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് പി. നിസാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന വാർഷിക പൊതുയോഗം കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് പി. നിസാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ പ്രസിഡന്റ് ഡോ. ടി. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് മുഹമ്മദ് സഗീർ, ട്രഷറർ സയ്യിദ് മഹ്മൂദ്, വൈസ് പ്രസിഡന്റ് ജിതേഷ് ആർ. ഷേണായ്, ജനറൽ സെക്രട്ടറി
പി.വി. ഹരിദാസ്, സെക്രട്ടറി വി. പ്രദീപ്, ജനറൽ സെക്രട്ടറി വി.ഇ. അൻവർ, വൈസ് പ്രസിഡന്റ് പോൾ ചാണ്ടി, കെ.എം. ജോൺ, ഡോ. ടി. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.