നെടുമ്പാശേരി: നെടുമ്പാശേരി തുരുത്തിശേരി കൊല്ലേരിത്തറ വീട്ടിൽ കെ.പി. കുമാരൻ (83) നിര്യാതനായി. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം കാനറ ബാങ്ക് ഉദ്യോഗസ്ഥനായും സേവനം അനുഷ്ഠിച്ചു. എസ്.എൻ.ഡി.പി യോഗം ആലുവ, പറവൂർ യൂണിയനുകളുടെ സെക്രട്ടറിയായും അത്താണി ശാഖയുടെ പ്രഥമ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ആലുവ യൂണിയൻ രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ആലുവ ശ്രീനാരായണ ക്ളബ് അംഗവുമായിരുന്നു. ഭാര്യ: സുകന്യ. മക്കൾ: സജിത്ത് കുമാർ (ഫാക്ട് സീനിയർ മാനേജർ), സബിത. മരുമക്കൾ: സ്വപ്ന കെ.എസ്. സുരേഷ്.