navas
പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തിൽ ആർബിട്രേഷൻ, എക്സിക്യൂഷൻ കേസുകൾ അടിയന്തരമായി തീർക്കുന്നതിന് കർമ്മപദ്ധതിയുടെ ഭാഗമായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായുള്ള അദാലത്ത് സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ടി.എ. നവാസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തിൽ ആർബിട്രേഷൻ, എക്സിക്യൂഷൻ കേസുകൾ അടിയന്തരമായി തീർക്കുന്നതിന് കർമ്മപദ്ധതിയുടെ ഭാഗമായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി അദാലത്ത് സംഘടിപ്പിച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസനബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ടി.എ. നവാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷനായി.

ഭരണസമിതി അംഗങ്ങളായ പി.പി. ജോയ്, വി. ആർ. അനിരുദ്ധൻ, വി.ആർ. ഗോപാലകൃഷ്ണൻ, ആനി തോമസ്, ലത മോഹനൻ, ബിൻസി സോളമൻ, ബാങ്ക് വാല്യൂവേഷൻ ഓഫീസർ രേണുക. യു.കെ, സെയിൽ ഓഫീസർ ദീപു, സെക്രട്ടറി ഇൻചാർജ്ജ് ജയലക്ഷ്മി. എസ്, സീനിയർ സൂപ്പർവൈസർ ഇൻചാർജ് അലി. കെ.കെ എന്നിവർ പ്രസംഗിച്ചു. 18, 19 തീയതികളിൽ ബാങ്കിൽ വച്ച് അദാലത്ത് നടത്തും.