t
തൃക്കാക്കര നഗരസഭാ ഹാളിൽ ചേർന്ന ആലോചനാ യോഗത്തിൽ നിന്ന്

കൊച്ചി: തൃക്കാക്കര നഗരസഭ 43 വാർഡുകളിൽ നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമ്മസേന അംഗങ്ങളുടെ ജോലിയും വേതനവും നിശ്ചയിക്കുന്നതിന്റെ ആലോചനായോഗം നഗരസഭ കൗൺസിൽ ഹാളിൽ ചേർന്നു. നഗരസഭ ചെയർപേഴ്‌സൺ രാധാമണി പിള്ള, വൈസ് ചെയർമാൻ പി.എം. യൂനുസ്, അംഗങ്ങളായ ഉണ്ണി കാക്കനാട്, സ്മിതാ സണ്ണി, സുനീറ ഫിറോസ്, സോമി റെജി, നൗഷാദ് പല്ലച്ചി, എം.കെ. ചന്ദ്രബാബു, റാഷിദ് ഉള്ളമ്പിള്ളി, എ.എ. ഇബ്രാഹിംകുട്ടി, എം.ജെ. ഡിക്‌സൺ, വർഗീസ് പ്ലാശേരി, സൈമൺ, ജിജോ ചിങ്ങംതറ എന്നിവർ സംബന്ധിച്ചു.

തുല്യജോലിക്ക് തുല്യവേതനം എന്ന ഹരിതകർമ്മസേന ബൈലോപ്രകാരം നിലവിലുള്ളവർക്കും പുതുതായി എടുക്കുന്നവർക്കും നിലവിലുള്ള കൺസോർഷ്യം അക്കൗണ്ടിൽനിന്ന് തന്നെ തുല്യവേതനം നൽകുവാൻ തീരുമാനിച്ചു.