കോതമംഗലം: സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കള്ളാട് കീഴേത്തുകുടി ബിനോജിന്റെ മകൻ അഭിമന്യുവിനെ (12) ആണ് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിലെ ചെറിയ കൈത്തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചേലാട് ബസ് ആനിയ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. അനക്കമറ്റ നിലയിൽ കുട്ടിയെ കൈത്തോട്ടിൽ കണ്ടെത്തിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോതമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.