തൃപ്പൂണിത്തുറ: പാവംകുളങ്ങര സൗത്ത് എട്ടെന്നിൽ റസിഡന്റ്സ് അസോസിയേഷനും ഗവ. ആയുർവേദ ആശുപത്രിയും സംയുക്തമായി 18ന് രാവിലെ 9 മുതൽ 1വരെ ഏകദിന ആയുർവേദ മെഡിക്കൽക്യാമ്പ് നടത്തും. എട്ടെന്നിൽ എസ്.എൻ ഹാളിൽ നടക്കുന്ന ക്യാമ്പിൽ ജനറൽ ചികിത്സ, സ്ത്രീരോഗം, മർമ്മചികിത്സ, നേത്രരോഗം, ത്വക്‌രോഗ ചികിത്സാവിഭാഗങ്ങൾ പങ്കെടുക്കും. മരുന്നുകൾ വിതരണം ചെയ്യും. കർക്കടക കഞ്ഞിക്കുള്ള ഔഷക്കൂട്ട് വിതരണവുമുണ്ടാകും. ഫോൺ: 9447873341.