തൃപ്പൂണിത്തുറ: പഞ്ചായത്തിലെ വർദ്ധിച്ചുവരുന്ന തെരുവു നായശല്യത്തിനെതിരെ ഉദയംപേരൂർ ബി.ജെ.പി നോർത്ത് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണയും ഒപ്പ് ശേഖരണവും നടത്തി. ഏരിയ പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി അഡ്വ. പി.എൽ. ബാബു ഉദ്ഘാടനം ചെയ്യതു. മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി. ബൈജു, നേതാക്കളായ അമ്പിളി, ജെയ്ബി സജീവൻ, മനോജ്, അനീഷ്, ഹേമചന്ദ്രൻ, പി.എൻ. കുട്ടൻ, മുരളീധരൻ, ഇന്ദു എന്നിവർ സംസാരിച്ചു.