പറവൂർ: സ്വാതന്ത്ര്യ സമര സേനാനിയായ ഏഴിക്കര നെല്ലാടത്ത് ചന്ദ്രശേഖരക്കുറുപ്പിന്റെ ജീവിതാനുഭവങ്ങൾ ഉൾക്കൊള്ളിച്ച് പ്രൊഫ. എൻ.ജി. ഉണ്ണിക്കൃഷ്ണൻ രചിച്ച ഏഴിക്കരക്കുറിപ്പുകൾ എന്ന പുസ്തകം ഡോ. സുനിൽ പി. ഇളയിടത്തിന് നൽകി എൻ.എസ്. മാധവൻ പ്രകാശനം ചെയ്തു. മുൻമന്ത്രി എസ്. ശർമ്മ അദ്ധ്യക്ഷനായി. സെക്രട്ടറി പൂയപ്പിള്ളി തങ്കപ്പൻ, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കെ.പി. വിശ്വനാഥൻ, എൻ.എം. പിയേഴ്സൺ, കെ.എ. ജോസഫ്, ഏഴിക്കര ജയകുമാർ, പി. തമ്പി എന്നിവർ സംസാരിച്ചു. പ്രൊഫ.എൻ ജി ഉണ്ണിക്കൃഷ്ണൻ മറുപടി പ്രസംഗം നടത്തി.