lakshmana-temple

കൊച്ചി: എറണാകുളം ജില്ലയിലെ മാമ്മലശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതപ്പിള്ളി ശ്രീഭരതസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, മാമ്മലശേരി നെടുങ്ങാട്ട് ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ നാലമ്പല ദർശനം 16ന് (കർക്കടം ഒന്ന്) ആരംഭിക്കും. നാലമ്പല ദർശനത്തിന്റെയും രാമായണ മാസാചരണത്തിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിൽ കെ. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എം.എൽ.എമാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവർ സംസാരിക്കും.

നാലമ്പല ദർശനത്തിന് ഒരുലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് നാലമ്പല കമ്മിറ്റി പ്രസിഡന്റ് രഘുനാഥ് നായർ, സെക്രട്ടറി പി.പി. സുരേഷ് കുമാർ, ട്രഷറർ ഇ.കെ. മോഹനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 വിപുലമായ ക്രമീകരണങ്ങൾ

 തിരക്ക് നിയന്ത്രിക്കുന്നതിന് സന്നദ്ധപ്രവർത്തകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

 ആവശ്യമുള്ളവർക്ക് ക്ഷേത്രങ്ങൾ സന്ദ‌ർശിക്കുന്നതിന് കുറഞ്ഞ ചെലവിൽ വാഹനസൗകര്യം ഒരുക്കും.

 4.30 മുതൽ ഒരുമണി വരെയാണ് ദർശന സമയം.

 അവധി ദിവസങ്ങളിൽ രണ്ടുമണിവരെയും ദർശനമുണ്ടാകും.  വൈകിട്ട് നാലുമുതൽ എട്ടുമണിവരെയാണ് ദർശനം.