കൊച്ചി: കേന്ദ്ര സർക്കാരിന്റെ 'സ്വച്ഛതാ പഖ്വാദ' ക്യാമ്പയിന്റെ ഭാഗമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) കൊച്ചി നഗരസഭയുമായി സഹകരിച്ച് സൈക്കിൾറാലി നടത്തും. ഷീസൈക്ലിംഗ്, ടി.ഡി സ്‌കൂൾ ബൈ സൈക്കിൾ ബ്രിഗേഡ് എന്നിവരുമായി ചേർന്നാണ് സൈക്കിൾറാലി സംഘടിപ്പിക്കുന്നത്. ഇന്നുരാവിലെ 7.30ന്‌ ഐ.എൻ.എസ് ദ്രോണാചാര്യയിൽ നിന്നുതുടങ്ങി ഫോർട്ടുകൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയറിൽ അവസാനിക്കുന്ന സൈക്കിൾറാലി ബ്രിട്ടോ സ്‌കൂൾ, പോസ്റ്റ് ഓഫീസ്, ചിൽഡ്രൻസ് പാർക്ക്, സെന്റ് ഫ്രാൻസിസ് ചർച്ച് എന്നിവിടങ്ങളിലൂടെ കടന്നുപോകും.