ആലുവ: സ്മരണകൾ പുതുക്കി ആലുവ യു.സി കോളേജ് പൂർവ വിദ്യാർത്ഥി സംഗമം ജൂലൈ മീറ്റ്. വിവിധ ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് നൂറോളം പൂർവ വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അദ്ധ്യക്ഷയായി. പൂർവ വിദ്യാർത്ഥിയും പൈ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാനുമായ ഗോപാൽ പൈ മുഖ്യപ്രഭാഷണം നടത്തി. മാനേജർ ഡോ. കെ.പി. ഔസേപ്പ്, പൂർവ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ, ജോർജ് വർഗീസ് (അമേരിക്ക), സിറിയക് ജോർജ് (കുവൈറ്റ്), സലീം മുഹമ്മദ് (തിരുവനന്തപുരം), ഗീത് കൃഷ്ണ (യു.എ.ഇ), ഡോ. ജെനി പീറ്റർ എന്നിവർ പ്രസംഗിച്ചു.