ആലുവ: യു.സി കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തുടക്കം കുറിച്ച ത്രിമുഖ സംരംഭമായ തണലിടവും എൻ.ജി.ഒ അമർ സാഥ് ഫൗണ്ടേഷനും ധാരണാപത്രം ഒപ്പുവച്ചു. ഉപേക്ഷിക്കപ്പെടുന്ന പുനരുപയോഗ സാദ്ധ്യതയുള്ള വസ്ത്രങ്ങൾ മുതൽ ഇലക്ട്രോണിക് ഉത്പന്നങ്ങൾ വരെയുള്ള വസ്തുക്കളുടെ കൈമാറ്റവും വിതരണവും ലക്ഷ്യം വയ്ക്കുന്നതാണ് ധാരണാപത്രം. ധാരണാപത്രം ഒപ്പുവച്ചതിനുശേഷം ത്രിഫ്ട് വസ്തുക്കളുടെ ആദ്യത്തെ കൈമാറ്റവും നടന്നു. കോളേജ് മാനേജർ ഡോ. കെ.പി. ഔസേപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അദ്ധ്യക്ഷയായി. ഡോ. അനുമോൾ ജോസ്, ഡോ. സുധാകർ മുത്യാല, ഡോ. മനിത ബി. നായർ, ആദിത്യൻ ശ്രീജിത്ത്, ആഗ്‌നസ് തെരേസ, എയ്ഞ്ചൽ മരിയ തുടങ്ങിയവർ സംസാരിച്ചു.