sambo

കൊച്ചി: എറണാകുളം വൈ.എം.സി.എ.യും സ്പാറിംഗിന്റും സംഘടിപ്പിക്കുന്ന ജില്ലാ സാംബോ ചാമ്പ്യൻഷിപ്പ് എറണാകുളം വൈ.എം.സി.എ പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാംബോ അസോസിയേഷൻ പ്രസിഡന്റ് എൻ. അബ്ദുൾ ലത്തീഫ് മുഖ്യാഥിതിയായിരുന്നു. സ്‌പോർട്‌സ് ആൻഡ് ഗെയിംസ് കമ്മിറ്റി ചെയർമാൻ ഡോ. ബിജിത് ജോർജ് എബ്രഹാം, മറ്റോ തോമസ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ വർഷം ദേശീയമത്സരത്തിൽ പങ്കെടുത്ത താരങ്ങൾക്കുള്ള അവാർഡുകൾ ട്രഷറർ ഷോൺ ജെഫ് ക്രിസ്റ്റഫർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ആർ. ബക്‌സൺ എന്നിവർ വിതരണം ചെയ്തു.