chathayopaharam
ചതയോപഹാരം ഗുരുദേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ചതയോപഹാരം ഗുരുദേവട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ശ്രീശങ്കരാനന്ദാശ്രമത്തിൽ നടന്ന ചടങ്ങിൽ ചതയോപഹാരം ഗുരുദേവട്രസ്റ്റ്‌ കൺവീനർ കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു.

ശ്രീനാരായണ സാംസ്‌കാരിക സമിതി മദ്ധ്യമേഖലാ സെക്രട്ടറി എം.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ഇടയകുന്നം ശാഖ വൈസ് പ്രസിഡന്റ്‌ ഐ. ശശിധരൻ, ചതയോപഹാരം ഗുരുദേവട്രസ്റ്റ്‌ വൈസ് ചെയർമാൻ വി.എസ്. സുരേഷ്, എ.എച്ച്. ജയറാം എന്നിവർ സംസാരിച്ചു. 75 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു.