vinod

കോതമംഗലം: ശ്രീ നാരായണ എംപ്ലോയീസ് ഫോറം കോതമംഗലം യൂണിയൻ തല ഭരണ സമിതിയെ തിരഞ്ഞെടുത്തു. എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷനായി. എംപ്ലോയീസ് ഫോറം സംസ്ഥാന സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് ഫോറം യൂണിയൻ ഭാരവാഹികളായി കെ.ആർ. വിനോദ് (പ്രസിഡന്റ്)​,​ അനു സാബു (വൈസ് പ്രസിഡന്റ്)​, സി.പി. മനോജ് (സെക്രട്ടറി)​, കെ.എ. അജയൻ (ട്രഷറ‍ർ)​ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ യൂണിയൻ സെക്രട്ടറി പി.എ. സോമൻ എംപ്ലോയീസ് ഫോറം ജില്ലാ പ്രസിഡന്റ് വി. ബിബിൻ ബാബു, സെക്രട്ടറി സുനിൽ ഘോഷ്, യൂണിയൻ കൗൺസിലർമാരായ പി.വി. വാസു, എം.വി. രാജീവ്, യൂത്ത് മൂവ്മെന്റ് ജില്ല ചെയർമാൻ എം.ബി.തിലകൻ, പിണ്ടിമന ശാഖാ സെക്രട്ടറി എം.കെ. കുത്തപ്പൻ, സൈബർസേന സംസ്ഥാനെ വൈസ് ചെയർമാൻ എം.കെ. ചന്ദ്രബോസ് തുടങ്ങിയവർ സംസാരിച്ചു.