ആലുവ: തോട്ടുമുഖം ശ്രീനാരായണ സേവിക സമാജത്തിന്റെയും ശ്രീനാരായണ ഗിരി ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാർവതി അയ്യപ്പൻ അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും ജസ്റ്റിസ് സി.എസ്. സുധ ഉദ്ഘാടനം ചെയ്തു. സേവിക സമാജം പ്രസിഡന്റ് പ്രൊഫ. ഷേർളി ചന്ദ്രൻ അദ്ധ്യക്ഷയായി. ജസ്റ്റിസ് കെ. സുകുമാരൻ അനുസ്മരണ പ്രാഭാഷണം നടത്തി. റിട്ട. ജില്ലാ ജഡ്ജി ശ്രീലത ദേവി, അഡ്വ. സീമന്തിനി ശ്രീവത്സൻ, എം.ആർ. സുരേന്ദ്രൻ, കെ. രവിക്കുട്ടൻ, വി.കെ. ഷാജി, പഞ്ചായത്തംഗം കെ.കെ. നാസി, തനൂജ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.