കോതമംഗലം: ന്യൂഡൽഹി ആസ്ഥാനമായ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റ് ഏബിൾ സി. അലക്‌സിന് സമ്മാനിച്ചു. തിരുവനന്തപുരം കവടിയാർ സദ്ഭാവന ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.എസ്.എസ് ദേശീയ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു. ഡയറക്ടർ ജനറൽ മഞ്ജു ശ്രീകണ്ഠൻ, ജയ ശ്രീകുമാർ, അസി. ഡയറക്ടർ ടി.ജെ. വിനോദ്, ജോയിന്റ് ഡയറക്ടർ സിന്ധു മധു, ഡോ. ജയദേവൻ എന്നിവർ സംസാരിച്ചു. പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു 1952ൽ ആസൂത്രണ കമ്മിഷന്റെ കീഴിൽ സ്ഥാപിച്ചതാണ് ഭാരത് സേവക് സമാജ്. രാജ്യത്തെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ദേശീയ പുരസ്‌കാരമാണിത്.