മൂവാറ്റുപുഴ: കെ.എസ്.യു മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റായി ആൽബിൻ യാക്കോബ് ചുമതലയേറ്റു. മുൻ പ്രസിഡന്റ് ജെറിൻ ജേക്കബ് പോളിൽ നിന്ന് ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, കെ.പി. ജോയി, മുഹമ്മദ് റഫീഖ്, എബി പൊങ്ങണത്തിൽ, ഒ.എസ്. സൽമാൻ, മാഹിൻ അബൂബക്കർ, വി.എസ്. ഷഫാൻ, മുബാസ് ഓടക്കാലി, ജെയിൻ ജെയ്സൺ, കൃഷ്ണലാൽ, ഫാസിൽ സൈനുദ്ധീൻ, അമൽ എൽദോസ്, മുഹമ്മദ് അൽത്താഫ്, കൃഷ്ണപ്രിയ സോമൻ എന്നിവർ സംസാരിച്ചു.