nirmal-kumar

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം അത്താണി ശാഖയുടെ ആഭിമുഖ്യത്തിൽ നെടുമ്പാശേരി തുരുത്തുശേരി കൊല്ലേരിത്തറ വീട്ടിൽ കെ.പി കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു. ശാഖ യൂണിയൻ കമ്മിറ്റി അംഗം പി.കെ. സുരേഷ് അത്താണി അദ്ധ്യക്ഷനായി. ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, മുൻ കൗൺസിലർ ആർ.കെ. ശിവൻ, കെ.ആർ. പത്മനാഭൻ, ശാഖാ സെക്രട്ടറി പി.എസ്. ഷാജി, ഭാസ്കരൻ മേക്കാട്, സി.ആർ. ബിജു, ഓമന സുരേന്ദ്രൻ, വി.എസ്. ബിമൽദേവ്, സി.ഡി. വിജയൻ, പി.വി. ദിദേഷ് കുമാർ, സുമതികുമാരൻ തുടങ്ങിയവർ സംസാരിച്ചു.