മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് വിദ്യാർത്ഥികൾക്കായി ഏകദിന സാഹിത്യ ശില്പശാല നടത്തി. നിർമ്മല ഹൈസ്കുളിൽ നടന്ന ശില്പശാല ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. സുമ ഉദ്ഘാടനം ചെയ്തു. കുമാർ കെ. മുടവൂർ, ജിനേഷ് ലാൽ രാജ്, സി.എൻ. കുഞ്ഞുമോൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഗിഫ്റ്റഡ് സ്റ്റുഡന്റ് കുമാരി മൈഥിലി പ്രശാന്ത് സ്വാഗതവും കോ ഓർഡിനേറ്റർ കെ.കെ. മനോജ് നന്ദിയും പറഞ്ഞു.