മൂവാറ്റുപുഴ: എ.പി. കുഞ്ഞ് (എ.പി.കെ. പായിപ്ര) രചിച്ച ഇരമ്പം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 3ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഹാളിൽ മുൻ സാഹിത്യ അക്കാഡമി സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ നടത്തും. കവി ജയകുമാർ ചെങ്ങമനാട് പുസ്തകം ഏറ്റുവാങ്ങും. ജി. മോട്ടിലാൽ പുസ്തകം പരിചയപ്പെടുത്തും. പായിപ്ര ദമനൻ അദ്ധ്യക്ഷത വഹിക്കും.