നെടുമ്പാശേരി: അകപ്പറമ്പ് പൈനാടത്ത് പി.സി. ചുമ്മാർ (89) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 2.30ന് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പീച്ചാനിക്കാട് ആലുക്കൽ കുടുംബാംഗം പരേതയായ ഏലമ്മ. മക്കൾ: ജെയിംസ് (ബിസിനസ്), സാജു (റിട്ട. എൻജിനിയർ), ബിജു (യു.എസ്). മരുമക്കൾ: സൂസി, സോണിയ, ലേയ (യു.എസ്).