chess

ആലുവ: കേരള ചെസ് അസോസിയേഷന്റെയും ജില്ലാ ചെസ് അസോസിയേഷന്റെയും അംഗീകാരത്തോടെ ചതുരംഗ സ്‌കൂൾ ഒഫ് ചെസ് സംഘടിപ്പിച്ച സംസ്ഥാന സബ് ജൂനിയർ ചെസ് മത്സരം ആരംഭിച്ചു.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ഡയനാ സെബാസ്റ്റ്യൻ മത്സരം ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ വുമൺ മാസ്റ്റർ പദവി കരസ്ഥമാക്കിയ ഡോ. നിമ്മി എ. ജോർജിനെ ആദരിച്ചു. പി.എസ്. അമീർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജോർജ് ജോൺ, എം. കണ്ണൻ, വി.എം. രാജീവ്, ഗ്രാൻഡ് വെൽ മാനേജർ അനുപ് കുമാർ, എസ്.എൽ. വിഷ്ണു, പി.വി. കുഞ്ഞുമോൻ, സ്റ്റെഫിൻ ജോയ് എന്നിവർ സംസാരിച്ചു. മത്സരം ഇന്ന് സമാപിക്കും.