മൂവാറ്റുപുഴ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ കീഴിൽ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന അലിഫ് അറബിക് ടാലന്റ് എക്സാമിന്റെ മൂവാറ്റുപുഴ ഉപജില്ലാതല പരീക്ഷ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി. മൂവാറ്റുപുഴ, കല്ലൂർക്കാട് സബ് ജില്ലകളിലെ സ്കൂളുകൾ പങ്കെടുത്തു. വിജയികൾക്ക് മൂവാറ്റുപുഴ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി ബിജു സമ്മാനങ്ങൾ വിതരണം ചെയ്തു. അലിഫ് വിംഗ് കൺവീനർ എ. സെലീന, ചെയർമാൻ കെ.എം. ഷമീർ, നസിയ ഷെരീഫ്, റസീന നവാസ്, റഷീദ് നാസർ, ഷൈനി സലിം, പി.എ. കബീർ എന്നിവർ സംസാരിച്ചു.