y

തൃപ്പൂണിത്തുറ: നഗരസഭാ അത്താഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ അത്താഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാ മത്സരങ്ങൾക്ക് 15ന് തുടക്കമാകും. നാളെ വൈകിട്ട് 5.30ന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ കലാമത്സരങ്ങളുടെ ഉദ്ഘാടനം സിനിമാതാരം മണികണ്ഠൻ ആചാരി നിർവഹിക്കും. തുടർന്ന് സെപ്റ്റംബർ 1 വരെയുള്ള ദിവസങ്ങളിലെ കലാമാമാങ്കത്തിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, വയോജനങ്ങൾ എന്നീ വിഭാഗങ്ങളിൽ 48 ഇനങ്ങളിൽ നടക്കുന്ന 160 മത്സരങ്ങളിലായി 2100 ഓളം മത്സരാർത്ഥികൾ മാറ്റുരയ്ക്കും. കൈകൊട്ടികളി, ചെസ് എന്നീ മത്സരങ്ങൾ ഈ വർഷത്തെ പുതുമയാണ്. വയോജനങ്ങൾക്കായി പൂക്കളം, തിരുവാതിരക്കളി, ലളിതഗാനം, കവിത പാരായണം മത്സരങ്ങൾ ഈ വർഷം ആദ്യമായി സംഘടിപ്പിക്കുന്നു.