u

കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ മില്ലറ്റ് കൃഷിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ അഞ്ചാം വാർഡിലെ കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പ് നേതൃത്വത്തിൽ പാട്ടത്തിന് എടുത്ത ഒരേക്കറോളം വരുന്ന ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. ചെറുധാന്യ കൃഷിയുടെ ഉദ്ഘാടനം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. റിട്ട. കൃഷി വിദഗ്‌ദ്ധൻ പി.എൻ സദാശിവൻ മുഖ്യപ്രഭാഷണം നടത്തി. എ. ഡി .എസ് ചെയർപേഴ്സൺ റജീന ഷാമൽ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ബിന്ദു, സി. ഡി. എസ്. മെമ്പർ ഷൈജ അഷ്റഫ്, ലേഖ സദാശിവൻ, ജെ.എൽ.ജി. ഗ്രൂപ്പ് മെമ്പർമാരായ ജിനി അനിൽകുമാർ, സന്ധ്യാ ജയകുമാർ, സിന്ധു സന്തോഷ്, സുഗത പി.എ തുടങ്ങിയവർ സംസാരിച്ചു.