കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ കാക്കൂർ, വെട്ടിമൂട് പ്രദേശങ്ങളിൽ മോഷണങ്ങൾ തുടരുന്നു. കഴിഞ്ഞ രാത്രയിൽ ജോർജ് കോലാനിക്കലിന്റെ വീട്ടിൽ നിന്ന് രണ്ടു ചക്കുകളിലെ 85കിലോ കുരുമുളകും ഒരു ചാക്ക് കൊട്ടടക്കയും ചെമ്പ് പാത്രങ്ങളും മോഷണം പോയി. കൂടാതെ കാക്കൂർ സ്വദേശി വർഗീസ് പാണ്ടിപ്പിള്ളിയുടെ വീട്ടിൽനിന്ന് റബ്ബറും, 2 ടർപ്പോളിൻ ഷീറ്റും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പും ഈ പ്രദേശത്ത് മോഷണ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന പരാതിയുണ്ട്. തിരുമാറാടി പഞ്ചായത്തിൽ രാത്രി കാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.