അങ്കമാലി: ചരിത്രത്തെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മാറ്റിയെഴുതാനാണ് പിണറായി വിജയനും കൂട്ടരും ശ്രമിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. മണ്ഡലംകോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ മൂക്കന്നൂരിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഏലിയാസ് കെ. തരിയൻ അദ്ധ്യക്ഷനായി. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.ജെ. ജോയി, ഡി.സി.ഡി സെക്രട്ടറി കെ.പി. ബേബി, ടി.എം. വർഗീസ്, ബിജു പാലാട്ടി, ലാലി ആന്റു,ജോസ് മാടശ്ശേരി, അഡ്വ. എം.ഒ.ജോർജ്, സുനിൽ ജെ. അറയ്ക്കലാൻ, പോൾ പി. ജോസഫ്, പി.എൽ. ഡേവിസ്, എം.പി. ഗീവർഗീസ്, അഡ്വ. എം.പി. ജോൺസൺ എന്നിവർ പ്രസംഗിച്ചു.