photo

വൈപ്പിൻ: കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ 10, 12 വിഭാഗത്തിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.കെ. അനന്തകൃഷ്ണൻ അദ്ധ്യക്ഷനായി. എം.ബി.ബി.എസിന് മികച്ച വിജയം കൈവരിച്ച പല്ലവി കൃഷ്ണയെയും എം.ജി. യൂണിവേഴ്‌സിറ്റി ബി.എസ്‌സി കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ കൃഷ്ണപ്രിയയെയും എം.പി.ഐ. ചെയർമാൻ ഇ. കെ. ശിവൻ അനുമോദിച്ചു. എസ്.എസ്. ൽ.സിക്ക് നൂറുശതമാനം വിജയം കൈവരിച്ച സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അനുമോദിച്ചു. തിരഞ്ഞെടുത്ത എൽ.പി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ നടത്തി.
വാർഡ് അംഗം വർഷ ഹരീഷ്, ബാങ്ക് ഭരണ സമിതി വൈസ് പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണൻ, അംഗങ്ങളായ ജിൻഷ കിഷോർ, കെ.എസ്. ചന്ദ്രൻ, എം.പി. രാധാകൃഷ്ണൻ, സെക്രട്ടറി വി.എ. അജയകുമാർ എന്നിവർ പ്രസംഗിച്ചു.