കൊച്ചി: ഹൈവേ നിർമാണം നടക്കുന്ന തുറവൂർ മുതൽ അരൂർ വരെയുള്ള ഭാഗത്ത് കണ്ടെയ്‌നർ ഉൾപ്പെടെയുള്ള വലിയ ചരക്ക് വാഹനങ്ങൾക്ക് യാത്രാനിരോധനമേർപ്പെടുത്തി.

ആലപ്പുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ

തുറവൂർ ടി.ഡി ഹൈസ്‌കൂൾ ജംഗ്ഷൻ, കുമ്പളങ്ങി വഴി മരട് ജംഗ്ഷനിലെത്തണം. അരൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ അരൂക്കുറ്റി മാക്കേകടവ് വഴി തുറവൂരിലെത്തണം.

തൃശൂരിൽ നിന്ന് വരുന്നവ അങ്കമാലി, പെരുമ്പാവൂർ റൂട്ടിലും എറണാകുളം ഭാഗത്തുനിന്ന് വരുന്ന വലിയ കണ്ടെയ്‌നറുകൾ കുണ്ടന്നൂർ ജംഗ്ഷനിൽ നിന്ന് തിരിച്ച് തൃപ്പൂണിത്തുറ വഴി എം.സി റോഡിലൂടെയും കൊല്ലം ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ അമ്പലപ്പുഴയിൽ നിന്ന് തിരിച്ച് തിരുവല്ല വഴിയും പോകണം. എന്നാൽ തിരുവല്ല റൂട്ടിൽ റെയിൽവേ ക്രോസുള്ളതിനാൽ ദീർഘദൂര കണ്ടെയ്‌നറുകൾ, ഹെവി വാഹനങ്ങൾ എന്നിവ ചവറ ടൈറ്റാനിയം ഭാഗത്തുനിന്ന് തിരിച്ച് ശാസ്താംകോട്ട വഴി പോകണം. അമ്പലപ്പുഴ, അരൂർ ജംഗ്ഷനുകളിൽ വാഹന ഗതാഗതം വഴിതിരിച്ചു വിടുന്നതിന് ഹൈവേ പട്രോൾ സംഘത്തെ നിയോഗിക്കും.