വൈപ്പിൻ: പള്ളിപ്പുറം ബസിലിക്കയിൽ മഞ്ഞു മാതാവിന്റെ 517-ാമത് കൊമ്പ്രേരിയ തിരുനാൾ 30ന് കൊടിയേറി ആഗസ്റ്റ് 5ന് തിരുനാളും 15ന് എട്ടാമിടവും ആഘോഷിക്കും. 30ന് രാവിലെ 10 ന് കടൽ വെഞ്ചിരിപ്പ്, വൈകീട്ട് 5ന് കോട്ടപ്പറം രൂപതാ മെത്രാൻ ഡോ. അംബ്രോസ് പുത്തൻ വീട്ടിൽ തിരുനാളിന് കൊടിയേറ്റും.
തുടർന്നുള്ള ദിവസങ്ങളിൽ ആരാധന ചടങ്ങുകളും കലാപരിപാടികളും നടക്കും. തിരുനാളിനോടനുബന്ധിച്ച് 16 മുതൽ 20 വരെ തിയതികളിൽ കൊയ്‌നോനിയ 2024 ബൈബിൾ കൺവെൻഷൻ നടത്തും.
പത്രസമ്മേളനത്തിൽ റെക്ടർ ഡോ. ആന്റണി കുരിശിങ്കൽ, പ്രസുദേന്തി കൂട്ടായ്മ ജനറൽ കൺവീനർ അലക്‌സ് താളുപ്പാടത്ത്, റൈജു രണ്ടുതൈക്കൽ തുടങ്ങിയവർ പങ്കെടുത്തു.