തോപ്പുംപടി : കൊച്ചി യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ യൂണിയനിലെ ഇരുപത്തിമൂന്ന് ശാഖയിലെയും വനിതാഅംഗങ്ങളെയും ഉൾപ്പെടുത്തി ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തിദിനാഘോഷം വർണശബളമാക്കും. യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ സൈനിപ്രസാദ് അദ്ധ്യക്ഷതവഹിക്കും. യൂണിയൻ കൺവീനർ ലേഖ സുധീർ, യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, ഡയറക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി, ഇ.വി. സത്യൻ, സതീഷ് ശാന്തി, അജയ്ഘോഷ്, വനിതാസംഘം വൈസ് ചെയർപേഴ്സൺ സംഗീത സലിംകുമാർ എന്നിവർ സംസാരിച്ചു,