photo

വൈപ്പിൻ: എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾക്കായി ഷിറ്റോ കരാട്ടെ സ്‌കൂളിന്റെ സഹകരണത്തോടെ കരാട്ടെ പരിശീലനം ആരംഭിച്ചു. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഒരു ദിവസമാണ് പരിശീലനം. എം.എ. ഷെറിന, പി.എം. വിഷ്ണു എന്നിവരാണ് പരിശീലകർ. കെ.എ. ഷിയാൻ നസീറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടക്കുക. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാനേജർ സി.എസ്. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.യു. നെജിയ, വൈസ് പ്രിൻസിപ്പൽ നോബി ടി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.