y

തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്‌കാര വിതരണവും അസി. ഇൻപെക്ട‌ർ ജനറൽ ഒഫ് പൊലീസ് (കോസ്റ്റൽ സെക്യൂരിറ്റി) ജി. പൂങ്കുഴലി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അദ്ധ്യക്ഷയായി. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം കെ.കെ. ഷാജു, സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റ് മേധാവി എസ്.ആർ. രാജീവ് , സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ടി.കെ. ജയചന്ദ്രൻ, സുധാ നാരായണൻ, മിനി പ്രസാദ്, ജില്ലാ പഞ്ചായത്തംഗം അനിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, പൂത്തോട്ട ശ്രീ നാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എ.ഡി. ഉണ്ണികൃഷ്ണ‌ൻ, ഉദയംപേരൂർ എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റ് എൽ.സന്തോഷ്, സെന്റ് മേരീസ് സ്കൂൾ മാനേജർ ഫാ. ഐസക് മട്ടമ്മേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജു പി.നായർ, പി.കെ. സുബ്രഹ്മണ്യൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എച്ച് ഷാജി, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.