vapari-paravur-

പറവൂർ: പറവൂർ ടൗൺ മർച്ചൻസ് അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്ക് ഏ‌ർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പി.ടി.എം.എ പ്രസിഡന്റ് കെ.ടി. ജോണി ഉദ്ഘാടനം ചെയ്തു. മർച്ചൻസ് വെൽഫയർ സൊസൈറ്റി പ്രസിഡന്റ് ടി.വി. ജോഷി അദ്ധ്യക്ഷനായി. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് പ്രമോദ് മാല്യങ്കര വിദ്യാർത്ഥികൾക്ക് മെമന്റോയും ക്യാഷ് അവാർഡും നൽകി. പി.ബി. പ്രമോദ്, അൻവർ കെെതാരം, പി.പി. അനൂപ് എന്നിവർ സംസാരിച്ചു.