ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ, പറവൂർ യൂണിയനുകളുടെ നേതാവായി ദീർഘകാലം പ്രവർത്തിച്ച കെ.പി. കുമാരന്റെ നിര്യാണത്തിൽ ആലുവ യൂണിയൻ അനുശോചിച്ചു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ, യോഗം ബോർഡ് മെമ്പർ വി.ഡി. രാജൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, പെൻഷണേഴ്‌സ് കൗൺസിൽ സെക്രട്ടറി ടി.കെ. രാജപ്പൻ എന്നിവർ സംസാരിച്ചു.