പെരുമ്പാവൂർ: കേരളത്തിലെ സാമൂഹികാവസ്ഥ തുറന്നു പറഞ്ഞ എസ്.എൻ.സി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പിള്ളി നടേശനെ അധിക്ഷേപിച്ചതിൽ 2674-ാം നമ്പർ ഇരിങ്ങോൾ ശാഖ പ്രവർത്തകയോഗം പ്രതിഷേധിച്ചു. വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യവും പ്രഖ്യാപിച്ച യോഗം കുന്നത്തു നാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.വസന്തൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി കെ.എൻ. മോഹനൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം ബിജു വിശ്വനാഥൻ, ഓമന സുബ്രഹ്മണ്യൻ, സി.വി. ജിനിൽ,​ ബോസ് ഞാറ്റുംപറമ്പിൽ, ഉഷ ബാലൻ എന്നിവർ സംസാരിച്ചു.