malsya

കുറുപ്പംപടി: മത്സ്യ കർഷകർക്കുള്ള സബ്‌സിഡി സർക്കാർ പൂർണമായ തോതിൽ പുനരാരംഭിക്കണമെന്ന് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ടി അജിത് കുമാർ ആവശ്യപ്പെട്ടു. മത്സ്യ ദിനത്തോടനുബന്ധിച്ച് കൂവപ്പടി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ. ശുദ്ധ ജല മത്സ്യ കർഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അംബിക മുരളീധരൻ അദ്ധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അജി ഹക്കീം, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.പി. അജയകുമാർ, പി.പി. അവറാച്ചൻ, ശില്പ സുധീഷ്, പെരുമ്പാവൂർ നഗരസഭ വൈസ് ചെയർമാൻ സലിദ സിയാദ്, വൈസ് പ്രസിഡന്റുമാരായ പി.സി. കൃഷ്ണൻക്കുട്ടി, ഡോളി ബാബു, സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ജെ. ബാബു, എം.കെ. രാജേഷ്, ഷോജ റോയി, ഡെയ്സി ജെയിംസ്, ജോയി പൂണേലിൽ, കെ.കെ. മാത്തുക്കുഞ്ഞു, ജോസ് എ. പോൾ, ഫെബിൻ കുര്യാക്കോസ്, ഷീബ ചാക്കപ്പൻ, ആൻസി ജോബി, ഫിഷറീസ് ഓഫിസർ സുമയ്യ എന്നിവർ സംസാരിച്ചു.