ph

കാലടി: നിരന്തര കുറ്റവാളിയായ കാലടി മുണ്ടങ്ങാമറ്റം മാത്തോളി വീട്ടിൽ അരുൺ ബാബു (32)വിനെ കാപ്പ ചുമത്തി ഒരുവർഷത്തേയ്ക്ക് നാടുകടത്തി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി സ്റ്റേഷൻ പരിധിയിൽ ആവർത്തിച്ചുള്ള കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള കുറ്റകൃത്യം, പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.