തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ സാമൂഹ്യസേവന ദിനാചരണത്തിന്റെ ഭാഗമായി കിന്റർ ഗാർട്ടൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എം.ആർ. രാഖി പ്രിൻസ്, എസ്.ഐ അനില (ഹിൽപാലസ് പൊലീസ്), ഡോ. രേഖ റോയ്, സംഗീത (നഴ്‌സ്), രാഹുൽ മേനോൻ (സംഗീതജ്ഞൻ, ജി.പി.എസ്), ഇ.ബി. ഗീത (സംസ്കൃതം അദ്ധ്യാപിക), നിക്സൺ (സ്കൂൾ ഡ്രൈവർ) എന്നിവർ പങ്കെടുത്തു. കുരുന്നുകളുടെ വിവിധ പരിപാടികൾ അരങ്ങേറി.