കൊച്ചി: മർച്ചന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം യൂണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ജില്ലാ പ്രസിഡന്റ് ജോളി ചക്യാത്ത് ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡന്റ് എം.പി. നവാസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഹൈബി ഈഡൻ എം.പിക്ക് സ്വീകരണം നൽകി. കൗൺസിലർമാരായ അരിസ്റ്റോട്ടിൽ, സി.എ.ഷക്കീർ, രജനിമണി, ബൈജു തളിയത്ത്, എ. പൗലോസ്, കെ.കെ. നെദീർ, പി.വി. വന്ദന, ജോസ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.കെ. മൂസ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വനിതാവിംഗ് ജനറൽ സെക്രട്ടറി എൻ.പ്രിയ സ്വാഗതവും യൂത്ത്‌വിംഗ് ജനറൽ സെക്രട്ടറി തൻസീർ നന്ദിയും പറഞ്ഞു.