കൊച്ചി: തിരുമൂഴിക്കുളം ദേവസ്വം മുളക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തിലെ രാമായണ മാസാചരണവും നാലമ്പല തീർത്ഥാടനവും ഇന്ന് വൈകിട്ട് 5.30ന് അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അദ്ധ്യക്ഷനാകും. ക്ഷേത്രം തന്ത്രി മനയത്താറ്റിൽ അനിൽ ദിവാകരൻ നമ്പൂതിരി, എം.എൽ.എമാരായ അഡ്വ. മോൻസ് ജോസഫ്, അഡ്വ. അനൂപ് ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും.