കൊച്ചി: കേരള ലളിതകലാ അക്കാഡമിയും ടീച്ച് ആർട്ട് കൊച്ചിയും ചേർന്ന് സംസ്ഥാനത്തെ കലാ അദ്ധ്യാപകർക്കായി ഇടപ്പള്ളി അൽ അമീൻ പബ്ലിക് സ്‌കൂളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ ഉദ്ഘാടനം ചെയ്തു. ചിത്രകാരനും ലളിതകലാ അക്കാഡമി ചെയർമാനുമായ മുരളി ചീരോത്ത് ക്ലാസ് നയിച്ചു. അൽ അമീൻ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ എസ്. സുജാത മുഖ്യപ്രഭാഷണം നടത്തി. ടീച്ച് ആർട്ട് കോ-ഓർഡിനേറ്റർ ആർ.കെ. ചന്ദ്രബാബു, സെക്രട്ടറി എം.പി. മനോജ്, പ്രസിഡന്റ് രജ്ഞിത് ലാൽ എന്നിവർ സംസാരിച്ചു. നാഷണൽ അവാർഡ് ജേതാവ് ടി.പി.എം ഇബ്രാഹിം ഖാനെ ചടങ്ങിൽ ആദരിച്ചു.